ഒറ്റപ്പെട്ട വീടുകളുടെ (Detached houses) അനുമതി 57.7 ശതമാനമായി കുറഞ്ഞു.  Ben Bouvier-Farrell/ Unsplash
Australia

അപ്പാർട്ട്മെന്റ് നിർമ്മാണ അനുമതിയിൽ വൻ വർധന; ഓസ്‌ട്രേലിയൻ ഭവന സ്വപ്നങ്ങളിൽ മാറ്റം

വർഷങ്ങൾക്ക് ശേഷം രാജ്യം വീടുകൾക്ക് പകരം അപ്പാർട്ട്മെന്റുകളുടെ നിർമ്മാണത്തിന് മുൻഗണന നൽകുന്നു.

Elizabath Joseph

ഓസ്‌ട്രേലിയക്കാരുടെ വീട് എന്ന സങ്കല്പം മാറുകയാണ്. വർഷങ്ങൾക്ക് ശേഷം രാജ്യം വീടുകൾക്ക് പകരം അപ്പാർട്ട്മെന്റുകളുടെ നിർമ്മാണത്തിന് മുൻഗണന നൽകുന്നു. പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് അപ്പാർട്ട്മെന്റുകൾക്ക് നിർമ്മാണ അനുമതി ലഭിക്കുന്നത്.

OurTop10.com.au-ന്റെ പുതിയ വിശകലനം അനുസരിച്ച്, പുതിയ വീട് നിർമ്മാണ അനുമതികളിൽ 25.1 ശതമാനവും അപ്പാർട്ട്മെന്റുകൾക്കാണ്. ഇത് 2020-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം, ഓസ്‌ട്രേലിയക്കാരുടെ പ്രിയപ്പെട്ട ഒറ്റപ്പെട്ട വീടുകളുടെ (Detached houses) അനുമതി 57.7 ശതമാനമായി കുറഞ്ഞു. ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ഈ മാറ്റത്തിൽ സൗത്ത് ഓസ്‌ട്രേലിയയാണ് മുന്നിൽ (170.62% വളർച്ച). തൊട്ടുപിന്നാലെ ന്യൂ സൗത്ത് വെയ്‌ൽസ് (62.08%), ക്വീൻസ്‌ലാന്റ് (48.02%) തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്.

SCROLL FOR NEXT