സിഡ്നിയിൽ ബഷീർ അനുസ്മരണ ദിനം സംഘടിപ്പിക്കുന്നു

ബഷീറിന്റെ കൃതികളും അദ്ദേഹത്തിന്റെ സാഹിത്യ പാരമ്പര്യവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സിഡ്നിയിൽ ബഷീർ അനുസ്മരണ ദിനം സംഘടിപ്പിക്കുന്നു
ജൂലൈ 5-ന് ബ്ലാക്ക്ടൗണിലെ മാക്സ് വെബർ ലൈബ്രറിയിലാണ് പരിപാടി.(Photo: Supplied)
Published on

സിഡ്നി: മലയാള സാഹിത്യത്തിലെ മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പുതുക്കി സിഡ്നിയിൽ ബഷീർ അനുസ്മരണ ദിനം സംഘടിപ്പിക്കുന്നു. നവോദയ സിഡ്നിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5-ന് ബ്ലാക്ക്ടൗണിലെ മാക്സ് വെബർ ലൈബ്രറിയിലാണ് പരിപാടി നടക്കുക.

Also Read
ഓപ്പൺഎഐ ഓഹരി വിപണി പ്രവേശനത്തിന് ഒരുങ്ങുന്നു
സിഡ്നിയിൽ ബഷീർ അനുസ്മരണ ദിനം സംഘടിപ്പിക്കുന്നു

വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് പരിപാടികൾ. ബഷീറിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിക്കുന്ന വിവിധ പരിപാടികൾ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബഷീർ വായന, അനുസ്മരണ പ്രഭാഷണം, സാംസ്കാരിക പരിപാടികൾ എന്നിവ ചടങ്ങിലെ പ്രധാന ആകർഷണങ്ങളായിരിക്കും. ബഷീറിന്റെ കൃതികളും അദ്ദേഹത്തിന്റെ സാഹിത്യ പാരമ്പര്യവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

1. Rehanesh Haridas: +61 414 268 202

2. Ragesh Arikkath: +61 469 705 523

3. Divya Rajeev: +61 434 676 645

Metro Australia
maustralia.com.au