Elizabath Joseph
കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തിയ 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര മികച്ച റിപ്പോർട്ടുകൾ നേടി കുതിക്കുകയാണ്.
ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബിൽ കയറിയ ചിത്രം നസ്ലനും പ്രധാന വേഷത്തിലുണ്ട്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ദുല്‍ഖർ സൽമാന്‍റെ വേഫെറർ ഫിലിംസം ആണ്
മോഹൻലാൽ-സത്യൻ അന്തിക്കാട് ടീം ഒന്നിച്ച ‘ഹൃദയപൂർവം’ കുടുംബപ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ ഏറെ ചർച്ചചെയ്യപ്പെട്ടു.
ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്.
അല്‍ത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര'യിൽ ഫഹദ് ഫാസിലും കല്യാണി പ്രിയദർശനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഹൃദു ഹാറൂണ്‍- പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് കോമഡി ത്രില്ലറാണ് 'മേനേ പ്യാര്‍ കിയ'