PANTONE 11-4201 ആണ് നിറത്തിന്റെ പാറ്റേൺ കളർ കോഡ്.  (Photo: Pantone)
World

പുതുവർഷത്തിന്റെ നിറമായി 'ക്ലൗഡ് ഡാൻസർ'

വെള്ള നിറത്തിന്റെ ഒരു വകഭേദത്തെയാണ് 2026ന്റെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത് - പേര് ക്ലൗഡ് ഡാൻസർ(cloud dancer ).

Safvana Jouhar

മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി കടുപ്പമുള്ള നിറങ്ങളെ മാറ്റിനിർത്തി ഇത്തവണ പുതുവർഷത്തിന്റെ നിറമായി ഒരു വ്യത്യസ്ത നിറത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് കളർ സ്റ്റാൻഡഡൈസേഷൻന്റെ ആഗോള സ്ഥാപനമായ 'പാന്റോൻ'. വെള്ള നിറത്തിന്റെ ഒരു വകഭേദത്തെയാണ് 2026ന്റെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത് - പേര് ക്ലൗഡ് ഡാൻസർ(cloud dancer ). PANTONE 11-4201 ആണ് നിറത്തിന്റെ പാറ്റേൺ കളർ കോഡ് .

പാന്റോൻ' നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് വെള്ള നിറം കളർ ഓഫ് ദി ഇയറായി മാറുന്നത്.

1999ൽ 'പാന്റോൻ' നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് വെള്ള നിറം കളർ ഓഫ് ദി ഇയറായി മാറുന്നത്. 'cloud dancer'നെ പാന്റോൻ വിശേഷിപ്പിക്കുന്നത് തിരക്കേറിയ ലോകത്തിൽ പുതുമയും, സമാധാനവും, ശാന്തതയും നൽകുന്ന ചായമെന്നാണ്. 'പാന്റോൻ' ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ലീട്രിസ് അയ്സ്മെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ 'cloud dancer ' എന്ന നിറം സൂചിപ്പിക്കുന്നത്, ഭ്രാന്തമായ ഒരു സമൂഹത്തെ ശാന്തമാക്കാൻ കഴിവുള്ള ജീവിതത്തിന്റെ പുതിയ തുടക്കം നൽകുന്ന സ്വന്തം മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു വർണമായിട്ടാണ്. 'cloud dancer ' ഒരു മതത്തെയോ വംശത്തെയോ രാഷ്ട്രീയത്തെയോ പ്രതിനിധീകരിക്കുന്നില്ല എന്നും സമാധാനവും ശാന്തതയും വ്യക്തികൾ ഉൾക്കൊള്ളണമെന്നാണ് ഈ നിറത്തിന് പിന്നിലുള്ള ഡിസൈൻ ഫിലോസഫി എന്നും 'പാന്റോൻ' കൂട്ടിച്ചേർത്തു.

SCROLL FOR NEXT