കാട്ടുപൂച്ചകളെ കൊന്നൊടുക്കാനുള്ള തീരുമാനവുമായി ന്യൂസിലാൻഡ് cat
World

കാട്ടുപൂച്ചകളെ മുഴുവനായി കൊന്നൊടുക്കാനുള്ള തീരുമാനവുമായി ന്യൂസിലാൻഡ്

രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം,

Elizabath Joseph

2050 ഓടെ രാജ്യത്തു നിന്ന് ഏകദേശം 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊന്നൊടുക്കുവാനുള്ള തീരുമാനവുമായി ന്യൂസീലാൻഡ്. രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം,

മറ്റ് ജീവികളെ വേട്ടയാടുന്നതു മൂലം ജൈവവൈവിധ്യത്തിന് വെല്ലുവിളിയാകുന്ന ജീവികളെ ഉൾപ്പെടുത്തിയ പ്രിഡേറ്റർ 2050 പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തിയതായി പരിസ്ഥിതി സംരക്ഷണ മന്ത്രി താമ പൊടാക പറഞ്ഞു. എന്നാൽ വളർത്തുപൂച്ചകളുടെ ഉടമസ്ഥര്‍ക്ക് ഭയപ്പെടേണ്ട ആവശ്യമില്ല, കാട്ടുപൂച്ചകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ധാരാളമായി കണ്ടുവരുന്ന കാട്ടുപൂച്ചകൾ ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്ന വിധത്തിൽ പ്രാണികളെയും പക്ഷികൾ, വവ്വാലുകൾ, പല്ലികൾ തുടങ്ങിയവയെ തിന്നൊടുക്കുന്നതാണ് ഇവിടുത്തെ ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്നത്,

SCROLL FOR NEXT