Volodymyr Zelenskyy, President of Ukraine 
World

ഇറാൻ ഡ്രോണുകളെ വീഴ്ത്താൻ യുക്രൈൻ സാങ്കേതികവിദ്യ; സഹായവാഗ്ദാനവുമായി സെലൻസ്‌കി, പകരം ധനസഹായം വേണം

ഇതിനോടകം തന്നെ യുക്രൈനിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ ഗൾഫ് രാജ്യങ്ങളും ജോർദാനിലെ യുഎസ് സൈനിക താവളവും സന്ദർശിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തിക്കഴിഞ്ഞു.

Elizabath Joseph

കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ വിറപ്പിക്കുന്ന ഇറാന്റെ ഷാഹെദ് (Shahed) ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായവാഗ്ദാനവുമായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ ഇറാനിയൻ ഡ്രോണുകളെ നേരിട്ട് പരിചയസമ്പത്തുള്ള യുക്രൈൻ, തങ്ങളുടെ പ്രതിരോധ വൈദഗ്ധ്യം ഗൾഫ് രാജ്യങ്ങളുമായി പങ്കുവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഈ സേവനം സൗജന്യമായിരിക്കില്ലെന്നും പകരം സാങ്കേതികവിദ്യയും ധനസഹായവുമാണ് യുക്രൈൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധിക്കാൻ 'സ്റ്റിങ്' സാങ്കേതികവിദ്യ

റഷ്യൻ അധിനിവേശ കാലത്ത് ഷാഹെദ് ഡ്രോണുകൾ യുക്രൈന് വലിയ ഭീഷണിയായിരുന്നു. എന്നാൽ ഇവയെ തകർക്കാൻ 'സ്റ്റിങ്' (Sting) എന്ന പേരിൽ സ്വന്തമായി ഇന്റർസെപ്റ്റർ ഡ്രോണുകൾ വികസിപ്പിച്ചെടുക്കാൻ യുക്രൈന് സാധിച്ചു. ഇതേ വെല്ലുവിളി നേരിടുന്ന ഖത്തർ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ കൈമാറാനാണ് സെലൻസ്‌കിയുടെ പദ്ധതി. ഇതിനോടകം തന്നെ യുക്രൈനിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ ഗൾഫ് രാജ്യങ്ങളും ജോർദാനിലെ യുഎസ് സൈനിക താവളവും സന്ദർശിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തിക്കഴിഞ്ഞു.

ലക്ഷ്യം സാമ്പത്തിക ഭദ്രത

യുദ്ധം തകർക്കുന്ന യുക്രൈന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ഡ്രോൺ പ്രതിരോധ രംഗത്ത് രാജ്യാന്തര സഹകരണം ഉറപ്പാക്കാൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾക്ക് സെലൻസ്‌കി നിർദ്ദേശം നൽകി. തങ്ങൾ ഇറാനുമായി നേരിട്ട് യുദ്ധത്തിലല്ലെന്നും എന്നാൽ ആധുനിക യുദ്ധമുറകളിൽ കൈവരിച്ച നേട്ടം മറ്റ് രാജ്യങ്ങൾക്ക് ഉപകാരപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.yourwebsite.com/news/

Meta Title:

Meta Description:

SCROLL FOR NEXT