സിഡ്‌നി: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ നേതാക്കളുടെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് ഔദ്യോഗിക സന്ദർശനം സെപ്റ്റംബർ 3 മുതൽ 10 വരെ നടക്കും. ഡോ. ബാബു സ്റ്റീഫൻ (ഗ്ലോബൽ പ്രസിഡന്റ്), ഷാജി മാത്യൂസ് (ഗ്ലോബൽ ജനറൽ സെക്രട്ടറി), ജെയിംസ് കൂടൽ (ഗ്ലോബൽ വൈസ് പ്രസിഡന്റ് - അഡ്മിൻ), അജോയ് കല്ലങ്കുന്നിൽ (ഗ്ലോബൽ വൈസ് പ്രസിഡന്റ് - ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്‌ട്രേലിയ റീജിയൻ), കിരൺ ജെയിംസ് (റീജിയണൽ പ്രസിഡന്റ്) തുടങ്ങിയ പ്രമുഖ നേതാക്കളാണ് സന്ദർശനത്തിന് നേതൃത്വം നൽകുന്നത്.
സെപ്റ്റംബർ 3-ന് സിഡ്‌നിയിൽ ആരംഭിക്കുന്ന പര്യടനം സെൻട്രൽ കോസ്റ്റ് (ഗോസ്ഫോർഡ്), ബ്രിസ്‌ബേൻ, ഓക്ക്‌ലൻഡ് (ന്യൂസിലാൻഡ്), ഡാർവിൻ, മെൽബൺ തുടങ്ങിയ പ്രധാന നഗരങ്ങൾ സന്ദർശിച്ച ശേഷം സെപ്റ്റംബർ 10-ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയോടെ സമാപിക്കും. ലോകമെമ്പാടുമുള്ള മലയാളി സമൂഹങ്ങളെ ബന്ധിപ്പിക്കുന്നതിനും, നേതൃത്വപാടവം വളർത്തുന്നതിനും, ശക്തമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള വിവിധ പരിപാടികൾക്ക് ഈ സന്ദർശനം വേദിയാകും.