തുർക്കിയുടെ സൈനിക കാർഗോ വിമാനം തകർന്നു വീണു (Photo: @SputnikArm / x)...
World

ജോർജിയയിൽ തുർക്കി സൈനിക വിമാനം തകർന്നുവീണ് 20 പേർ മരിച്ചു

സൈനിക കാർഗോ വിമാനം ജോർജിയ- അസർബൈജാൻ അതിർത്തിയിലാണ് തകർന്നുവീണത്

Elizabath Joseph

തുർക്കിയുടെ സൈനിക കാർഗോ വിമാനം തകർന്നു വീണു. അസർബൈജാനില് നിന്ന് 20 യാത്രക്കാരുമായി പറന്നുയർന്ന സൈനിക കാർഗോ വിമാനം ജോർജിയ- അസർബൈജാൻ അതിർത്തിയിലാണ് തകർന്നുവീണത്. സി- 130 എന്ന വിമാനമാണിത്. ജീവനക്കാർ ഉൾപ്പെടെ ഇരുപത് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 20 യാത്രക്കാരും മരിച്ചു

ആകാശത്തേയ്ക്ക് പറന്നുയർന്നതിനു ശേഷം വിമാനം വട്ടമിട്ട് പറക്കുന്നതും തുടർന്ന് നിന്ന് കറുത്ത പുക വരുന്നതും തകർന്നു വീഴുന്നതും അടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ദുഃഖം രേഖപ്പെടുത്തി.

SCROLL FOR NEXT