2025-ലെ COP31 കാലാവസ്ഥാ ഉച്ചകോടിക്ക് തുർക്കി ആതിഥേയത്വം വഹിക്കും. ആതിഥേയത്വം ആരാണ് ഏറ്റെടുക്കുക എന്നതിനെക്കുറിച്ച് മാസങ്ങളായി രണ്ടു രാജ്യങ്ങളും പിന്‍മാറാന്‍ തയ്യാറാകാതെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഈ സമവായം രൂപപ്പെട്ടത്. അതേസമയം സർക്കാരുകൾ തമ്മിലുള്ള സമ്മേളനത്തിന്റെ ചർച്ചകൾക്ക് ഓസ്‌ട്രേലിയ നേതൃത്വം നൽകും,
കാലാവസ്ഥാ പ്രവർത്തനങ്ങളെ നയിക്കുന്നതിനുള്ള ലോകത്തിലെ പ്രധാന വേദിയായ വാർഷിക COP അഥവാ കോൺഫറൻസ് ഓഫ് ദി പാർട്ടികൾക്ക് ആതിഥേയത്വം വഹിക്കാൻ ഓസ്‌ട്രേലിയയും തുർക്കിയും 2022 ൽ ബിഡ് സമർപ്പിച്ചിരുന്നു.
ഒത്തുതീർപ്പ് ധാരണപ്രകാരം ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം തുര്‍ക്കിക്കാണ് ലഭിക്കുക. കൂടാതെ, പസഫിക്കിൽ COP-ക്ക് മുമ്പുള്ള ഒരു പരിപാടി നടത്തുകയും ചെയ്യുമെന്ന് വൃത്തങ്ങൾ പറഞ്ഞു, ബ്രസീലിലെ COP30 ൽ നടക്കുന്ന ചർച്ചകൾ ഇതുവരെ ഔദ്യോഗികമായി അവസാനിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. ഒത്തുതീർപ്പിനെക്കുറിച്ചുള്ള വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ബ്ലൂംബെർഗ് ആണ്.
ഓസ്ട്രേലിയയുടെ COP30 പ്രതിനിധി അഭിപ്രായ പ്രകടനത്തിൽ നിന്ന് വിട്ടുനിന്നു. ഓസ്ട്രേലിയയും തുര്‍ക്കിയും ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.