(Photo Credit: AFP)
World

യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ 3 ഇന്ത്യക്കാർ

ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്‌ൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.

Safvana Jouhar

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉപരോധം ലംഘിച്ച് വെനസ്വേലയിൽ നിന്നും എണ്ണ കടത്തിയ കപ്പലായ ‘മറിനേര’യിലാണ് മൂന്ന് ഇന്ത്യക്കാർ ഉള്ളതായി കണ്ടെത്തിയത്. ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്‌ൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.

ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി. പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പൽ പിടിച്ചെടുത്തു.

SCROLL FOR NEXT