World

കൺജുറിംഗ്: നാലാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്ത്

Safvana Jouhar

ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി ആണ് കൺജുറിംഗ് യൂണിവേഴ്‌സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ ഈ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ട്രെയ്‌ലർ പുറത്തുവന്നു. സെപ്റ്റംബർ അഞ്ചിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു കേസിന്റെ ഭാഗമായ ഒരു വീട്ടിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മൈക്കൽ ചാവേസ് സംവിധാനം ചെയ്യുന്ന ചിത്രം ജെയിംസ് വാനും പീറ്റർ സഫ്രാനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൺജറിങ് സീരീസിലെ നാലാമത്തെ ചിത്രവും ഫ്രഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്.

SCROLL FOR NEXT