World

കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഭീകരാക്രമണം; 38 മരണം

Safvana Jouhar

ബ്രാസാവില്‍: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടുകളും കടകളും ഇവര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തിന് പിന്നില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമത സംഘടനയാണെന്നാണ് വിവരം. ഐഎസ് പോലുള്ള ഭീകരസംഘടനയോട് കൂറ് പുലര്‍ത്തുന്ന സംഘടന കൂടിയാണ് എഡിഎഫ്. ഇവര്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിലാണ് നിരവധി പേര്‍ മരിച്ചത്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്.

SCROLL FOR NEXT