മാർക്രം 44 പന്തിൽ നാല് സിക്‌സറും എട്ട് ഫോറുകളും അടക്കം 86 റൺസുമായി പുറത്താകാതെ നിന്നു.  (Shammi Mehra/AFP)
World

ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാൻഡ് മുന്നോട്ടുവെച്ച ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന വിജയലക്ഷ്യം 17 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

Safvana Jouhar

ടി 20 ലോകകപ്പിലെ ഗ്രൂപ്പ് ഡി യിലെ സൂപ്പർ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാൻഡ് മുന്നോട്ടുവെച്ച ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന വിജയലക്ഷ്യം 17 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് പ്രോട്ടീസിന് തുണയായത്. മാർക്രം 44 പന്തിൽ നാല് സിക്‌സറും എട്ട് ഫോറുകളും അടക്കം 86 റൺസുമായി പുറത്താകാതെ നിന്നു. ഡീ കോക്ക് (20 ), റയാൻ റിക്കിൽട്ടൻ(21 ), ഡെവാൾഡ് ബ്രവിസ്(21 ), ഡേവിഡ് മില്ലർ(24*) എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് വേണ്ടി മാർക്ക് ചാംപ്മാൻ 48 റൺസും ഡാരിൽ മിച്ചൽ 32 റൺസും ഫിൻ അലൻ 31 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൺ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഡി യിൽ ആറ് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ന്യൂസിലാൻഡ് രണ്ടാമതാണ്.

SCROLL FOR NEXT