World

ചൈനീസ് അതിർത്തിയിൽ റഷ്യൻ യാത്രാവിമാനം കാണാതായതായി

Safvana Jouhar

മോസ്കോ: ചൈനീസ് അതിർത്തി പ്രദേശമായ ടിൻഡയിൽ റഷ്യൻ യാത്രാവിമാനം കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്പനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് അമ്പതോളം യാത്രക്കാരുമായി കാണാതായത്. യാത്രക്കാരിൽ അഞ്ചുപേർ കുട്ടികളും ആറ് പേർ വിമാനത്തിൻ്റെ ക്രൂ അംഗങ്ങളുമാണ്.

വിമാനത്തിൽ നിന്നുള്ള ആശയവിനിമയം പൊടുന്നനെ നിലച്ചത് തകർന്നുവീണതായിരിക്കാം എന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ടിൻഡ എയർപോർട്ടിൽ ലാൻഡ് ചെയ്യാനിരിക്കെയായിരുന്നു ആശയവിനിമയം നഷ്ടപ്പെട്ടത് എന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യത്തെ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടത്തിന് ശേഷമുള്ള ലാൻഡിംഗ് ശ്രമത്തിനിടെയാണ് ആശയവിനിമയം നഷ്ടപ്പെട്ടത് എന്നതാണ് വിമാനം തകർന്നതാണ് എന്ന സംശയത്തിനിടയാക്കിയിരിക്കുന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

SCROLL FOR NEXT