J.D Vance 
World

യുദ്ധത്തില്‍ റഷ്യ അയയുന്നുവെന്ന സൂചന നൽകി ജെഡി വാന്‍സ്

യുദ്ധം ആരംഭിച്ച് മൂന്നര വര്‍ഷത്തിനിടെ റഷ്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം ആദ്യമെന്നാണ് ജെ ഡി വാന്‍സ് സൂചിപ്പിക്കുന്നത്.

Safvana Jouhar

വാഷിംഗ്ടണ്‍: യുക്രെയ്‌നെതിരായ യുദ്ധത്തില്‍ സമാധാന കരാറില്‍ അടക്കം റഷ്യ അയയുന്നുവെന്ന സൂചന നൽകി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സ് നല്‍കുന്നത്. യുദ്ധം ആരംഭിച്ച് മൂന്നര വര്‍ഷത്തിനിടെ റഷ്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം ആദ്യമെന്നാണ് ജെ ഡി വാന്‍സ് സൂചിപ്പിക്കുന്നത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായോ എന്ന കാര്യം വാന്‍സ് വ്യക്തമായി പറയുന്നില്ല. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് പ്രധാന നിബന്ധകളായിരുന്നു റഷ്യ മുന്നോട്ടുവെച്ചിരുന്നത്. കിഴക്കന്‍ ഭൂപ്രദേശങ്ങള്‍ വിട്ടുനല്‍കാന്‍ യുക്രെയ്ന്‍ തയ്യാറാകണമെന്നതായിരുന്നു റഷ്യ മുന്നോട്ടുവെച്ച പ്രധാന നിബന്ധന. നാറ്റോയില്‍ കക്ഷി ചേരാന്‍ അനുവദിക്കരുത്, യുക്രെയിനില്‍ നിന്ന് പാശ്ചാത്യ സൈനികരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും റഷ്യ മുന്നോട്ടുവെച്ചിരുന്നു. ഈ നിബന്ധനകളില്‍ അടക്കം റഷ്യ അയയുന്നുവെന്നുള്ള സൂചനയാണ് ജെ ഡി വാന്‍സ് നല്‍കുന്നത്.

യുദ്ധാനന്തരമുള്ള ആക്രമണങ്ങളില്‍ നിന്ന് യുക്രെയ്‌ന് സംരക്ഷണമേകുന്ന നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് സ്വീകരിച്ചതായും വാന്‍സ് സൂചിപ്പിക്കുന്നു. കീവില്‍ പാവ സര്‍ക്കാരിനെ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് റഷ്യ തിരിച്ചറിഞ്ഞുവെന്നും വാന്‍സ് പറയുന്നു. ഇന്ത്യക്കെതിരെ തീരുവ കൂട്ടിയത് ട്രംപിന്റെ തന്ത്രമാണെന്നും വാന്‍സ് ചൂണ്ടിക്കാട്ടി. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അധിക തീരുവ. റഷ്യ സമ്പന്നമാകുന്നത് ആശങ്കാജനകമാണ്. യുക്രെയ്‌നെതിരെ ആക്രമണം തുടര്‍ന്നാല്‍ റഷ്യയെ ഒറ്റപ്പെടുത്തുമെന്നുള്ള മുന്നറിയിപ്പും സെലന്‍സ്‌കി നല്‍കി.

SCROLL FOR NEXT