വിവരങ്ങളെല്ലാം ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.  
World

‍ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പേരുകൾ, ശരിയായ പേര്, ഇമെയിൽ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത് എന്നാണ് റിപ്പോർട്ട്.

Safvana Jouhar

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നതയാണ് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇവയെല്ലാം ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പേരുകൾ, ശരിയായ പേര്, ഇമെയിൽ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത് എന്നാണ് റിപ്പോർട്ട്. ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് മാൽവെയർബൈറ്റ്സ് ചോർച്ച കണ്ടെത്തിയത്. ചോർന്ന വിവരങ്ങൾ ആൾമാറാട്ട തട്ടിപ്പ്, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി തട്ടിപ്പുകാർ ഉപയോഗിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായി മെറ്റ ചോർച്ച സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT