(Reuters: Remo Casilli)
World

ഐക്യരാഷ്ട്രസഭ നോക്കുകുത്തിയാകുന്നു; എഐ മനുഷ്യരാശിയെ വിഴുങ്ങുമെന്ന് ലിയോ മാർപാപ്പ

തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് നിയമം ഉപയോഗിക്കുകയും തടസ്സമാകുമ്പോൾ അത് ലംഘിക്കുകയും ചെയ്യുന്ന പ്രവണതയാണ് പല ലോകനേതാക്കളും കാണിക്കുന്നതെന്ന് ആരുടെയും പേരെടുത്ത് പറയാതെ മാർപാപ്പ കുറ്റപ്പെടുത്തി.

Elizabath Joseph

പാരീസ്: ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും കാര്യക്ഷമതയില്ലാത്ത പ്രതിസന്ധിയിലാണെന്നും ആഗോള ചർച്ചകൾ വെറും പ്രഹസനമായി (Charade) മാറുകയാണെന്നും ലിയോ മാർപാപ്പ. പാരീസിലെ യുനെസ്കോ (UNESCO) ആസ്ഥാനത്ത് സംസാരിക്കവെയാണ് അമേരിക്കൻ വംശജനായ ആദ്യ മാർപാപ്പയായ ലിയോ ആഗോള നേതാക്കളുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ചത്. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് നിയമം ഉപയോഗിക്കുകയും തടസ്സമാകുമ്പോൾ അത് ലംഘിക്കുകയും ചെയ്യുന്ന പ്രവണതയാണ് പല ലോകനേതാക്കളും കാണിക്കുന്നതെന്ന് ആരുടെയും പേരെടുത്ത് പറയാതെ മാർപാപ്പ കുറ്റപ്പെടുത്തി.

നാല് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനെത്തിയ മാർപാപ്പ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അനിയന്ത്രിതമായ കുതിപ്പിനെതിരെയും ശക്തമായ മുന്നറിയിപ്പ് നൽകി. എലിസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സാന്നിധ്യത്തിൽ സംസാരിക്കവെ, യന്ത്രങ്ങളുടെ അധിനിവേശം മനുഷ്യത്വത്തെ നഷ്ടപ്പെടുത്തുമെന്നും 'മെഷീനുകളുടെ പറുദീസ' ഭൂമിയെ നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ധാർമ്മിക വിവേചനം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2019-ലെ തീപിടുത്തത്തിന് ശേഷം പുനർനിർമ്മിച്ച നോത്രദാം കത്തീഡ്രലിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്ന മാർപാപ്പ, ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ മുൻപ് നടന്ന ബാലപീഡന കേസുകളിലെ ഇരകളുമായി ലൂർദ്ദിൽ വെച്ച് കൂടിക്കാഴ്ച നടത്തും.

SCROLL FOR NEXT