ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. 
World

കനത്ത മഴ: ന്യൂസിലാൻഡ്-പാകിസ്താൻ സൂപ്പർ 8 പോരാട്ടം ഉപേക്ഷിച്ചു

രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും മഴ മാറാത്തതിനെത്തുടർന്ന് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

Safvana Jouhar

ടി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്. ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. എന്നാൽ ടോസിന് പിന്നാലെ മഴ ആരംഭിച്ചതിനാൽ കളി തുടങ്ങാനായില്ല. കൊളംബോയിൽ ഉച്ചതിരിഞ്ഞ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടോസ് സമയത്ത് ചാറ്റൽ മഴയായിരുന്നുവെങ്കിലും പിന്നീട് മഴ ശക്തമാവുകയും ഔട്ട്ഫീൽഡ് പൂർണമായും വെള്ളത്തിനടിയിലാവുകയും ചെയ്തു. രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും മഴ മാറാത്തതിനെത്തുടർന്ന് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

SCROLL FOR NEXT