World

പുസ്തകം ലൈബ്രറിയില്‍ തിരികെ എത്തിയത് 82 വര്‍ഷങ്ങള്‍ക്കു ശേഷം!

ഫ്രാന്‍സെസ് ബ്രൂസ് സ്‌ട്രെയിന്‍ എഴുതിയ 'യുവര്‍ ചൈല്‍ഡ്, ഹിസ് ഫാമിലി, ആന്‍ഡ് ഫ്രണ്ട്‌സ്' എന്ന പുസ്തകമാണ് 82 വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ ലൈബ്രറിയില്‍ എത്തിയിരിക്കുന്നത്.

Safvana Jouhar

82 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പുസ്തകം പിഴ അടക്കാതെ തിരികെ ലൈബ്രറിയിൽ എത്തിയിരിക്കുകയാണ്. സാന്‍ അന്റോണിയോ പബ്ലിക് ലൈബ്രറിയില്‍ (SAPL) ആണ് സംഭവം. ഫ്രാന്‍സെസ് ബ്രൂസ് സ്‌ട്രെയിന്‍ എഴുതിയ 'യുവര്‍ ചൈല്‍ഡ്, ഹിസ് ഫാമിലി, ആന്‍ഡ് ഫ്രണ്ട്‌സ്' എന്ന പുസ്തകമാണ് 82 വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ ലൈബ്രറിയില്‍ എത്തിയിരിക്കുന്നത്. 1943 ജൂലൈയിലാണ് ഈ പുസ്തകം ലൈബ്രറിയില്‍ നിന്ന് എടുത്തിരിക്കുന്നത്. 28 ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു നല്‍കേണ്ട പുസ്തകം 82 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരികെ എത്തിയിരിക്കുന്നത്.

പുസ്തകം തിരികെ നല്‍കിയപ്പോള്‍ അതിനോടൊപ്പം ഒരു കുറിപ്പുമുണ്ടായിരിന്നു. എന്റെ പിതാവിന് 11 വയസുള്ളപ്പോള്‍ മുത്തശ്ശിക്ക് മെക്‌സിക്കോ സിറ്റിയിലെ യുഎസ് എംബസിയിലേക്ക് ജോലി മാറ്റം കിട്ടി പോയിരിന്നു. ആ സമയത്ത് അവരുടെ കൈവശം ഉണ്ടായിരുന്ന പുസ്തകം ആകാമായിരിക്കാം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. മുത്തശ്ശിക്ക് ഇനി അതിന് പണം നല്‍കാന്‍ കഴിയില്ലാത്തതിനാല്‍ ഇതിന് വൈകിയ ഫീസ് ഈടാക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും കത്തിലുണ്ടായിരുന്നു.

ഈ പുസ്തകത്തിന് ഏകദേശം 78,604 രൂപയാണ് പിഴ ഫീസ് ആയിട്ട് വരുന്നതെന്നും എന്നാല്‍ 2021 മുതല്‍ SAPL കാലാഹരണപ്പെട്ട പുസ്തകങ്ങള്‍ക്ക് ഫീസ് ഈടാക്കിലെന്നും ലൈബ്രറി അറിയിച്ചു. പുസ്തകം നല്ല നിലയില്‍ തിരികെ ലഭിച്ചതിനാല്‍ ലൈബ്രറിയുടെ ലോബിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും തുടര്‍ന്ന് ബുക്ക് സെല്ലറില്‍ പുനര്‍വില്‍പ്പനയ്ക്കായി ഫ്രണ്ട്‌സ് ഓഫ് എസ്എപിഎല്ലിന് ഇത് സംഭാവന ചെയ്യുമെന്നും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ലൈബ്രറി എടുക്കുമെന്നും അറിയിച്ചു.

SCROLL FOR NEXT