ഉൽപ്പന്നത്തിന് ന്യൂസിലൻഡ് ആർട്ടിസൻ ഫുഡ് അവാർഡ്സിൽ മൂന്ന് സിൽവർ പുരസ്കാരങ്ങളും ലഭിച്ചു.  
World

കൊടുങ്കാറ്റിൽ നശിച്ച ശതാവരിക്ക് പുതിയ രൂപം; കർഷകന്റെ ബിസിനസ് വിജയകഥ

ആഷ്ബർട്ടണിലെ കർഷകനായ ഡേവ് മാർഷിന്റെ ഏഴ് ഹെക്ടർ ശതാവരി കൃഷിയിൽ നാല് ഹെക്ടറിലധികമാണ് മോശം കാലാവസ്ഥയെ തുടർന്ന് നശിച്ചത്.

Safvana Jouhar

ന്യൂസിലൻഡിലെ കാന്റർബറിയിൽ കനത്ത മഴയും തണുപ്പും ശക്തമായ കാറ്റും മൂലം പകുതിയിലേറെ ശതാവരി (Asparagus) വിള നശിച്ചതോടെ പ്രതിസന്ധിയിലായ കർഷകൻ അതേ വിള ഉപയോഗിച്ച് പുതിയൊരു ബിസിനസ് കണ്ടെത്തി. ആഷ്ബർട്ടണിലെ കർഷകനായ ഡേവ് മാർഷിന്റെ ഏഴ് ഹെക്ടർ ശതാവരി കൃഷിയിൽ നാല് ഹെക്ടറിലധികമാണ് മോശം കാലാവസ്ഥയെ തുടർന്ന് നശിച്ചത്. വളഞ്ഞതും രൂപഭേദം വന്നതുമായ ശതാവരി വിപണിയിൽ വിൽക്കാൻ കഴിയാത്തതിനാൽ വലിയ നഷ്ടമാണ് നേരിട്ടത്. എന്നാൽ വിൽക്കാനാകാത്ത ശതാവരി ഉപേക്ഷിക്കുന്നതിന് പകരം മാർഷ് അത് ഫ്രീസ്-ഡ്രൈ ചെയ്ത് സ്നാക്കാക്കി മാറ്റുകയായിരുന്നു. ‘വീ സ്റ്റിക്സ്’ എന്ന പേരിൽ പുറത്തിറക്കിയ ഈ ഉൽപ്പന്നം 100 ശതമാനം ന്യൂസിലൻഡിൽ വളർത്തിയ ശതാവരി ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.

പുതിയ ഉൽപ്പന്നത്തിന് ന്യൂസിലൻഡ് ആർട്ടിസൻ ഫുഡ് അവാർഡ്സിൽ മൂന്ന് സിൽവർ പുരസ്കാരങ്ങളും ലഭിച്ചു. വിളനാശത്തിൽ നിന്നുണ്ടായ നഷ്ടം കുറയ്ക്കുന്നതിനൊപ്പം വിപണിയിൽ വിൽക്കാൻ കഴിയാത്ത ശതാവരിക്ക് പുതിയ മൂല്യം കണ്ടെത്താനും ഇതിലൂടെ കഴിഞ്ഞു. ശതാവരി മുഴുവൻ ഉപയോഗപ്പെടുത്തുന്നതിലൂടെ ഭക്ഷ്യമാലിന്യം കുറയ്ക്കാനും വർഷം മുഴുവൻ ഉൽപ്പന്നം വിപണിയിലെത്തിക്കാനുമാണ് പദ്ധതിയെന്ന് മാർഷിന്റെ My Farm Fresh വ്യക്തമാക്കുന്നു.

SCROLL FOR NEXT