അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്  
World

ട്രംപിനോടൊപ്പം നിൽക്കാനില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ

അമേരിക്കയുടെ ഭാഗമായി ഇറാനെതിരെ യുദ്ധത്തിൽ യുകെ ഭാഗമാകില്ലെന്ന് പ്രധാന മന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കി.

Safvana Jouhar

ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്ഷികൾ. അമേരിക്കയുടെ ഭാഗമായി ഇറാനെതിരെ യുദ്ധത്തിൽ യുകെ ഭാഗമാകില്ലെന്ന് പ്രധാന മന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. എന്നാൽ കെയ്ർ സ്റ്റാർമറിൻ്റെ നിലപാടിൽ ട്രംപ് വിയോജിപ്പ് രേഖപ്പെടുത്തി. താൻ തൃപ്തനല്ലെന്നാണ് ട്രംപ് പറഞ്ഞത്. അതൊടൊപ്പം തന്നെ ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ജര്‍മനിയും ഗ്രീസും അറിയിച്ചു. പ്രതിസന്ധി നയതന്ത്ര ചർച്ചകളിലൂടെ ഒത്തുതീർപ്പാക്കണമെന്ന് ഇറ്റലിയും അറിയിച്ചു. ഹോർമൂസ് വിഷയത്തിൽ ഒരുമിച്ച് നിൽകണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നാറ്റോ അംഗരാജ്യങ്ങൾ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. ഇറാനെതിരായ പോരാട്ടത്തിൽ നാറ്റോ അംഗരാജ്യങ്ങളെ ഉൾപ്പെടുത്താനിരുന്ന ട്രംപിൻ്റെ നീക്കം ഇതോടെ തകർന്നു.

ഈ യുദ്ധം "നാറ്റോയുടെ വിഷയമല്ല" എന്നാണ് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് അഭിപ്രായപ്പെട്ടത്. അതേസമയം സഖ്യകക്ഷികൾ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവിക്ക് അത് വളരെ ദോഷം ചെയ്യുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞു. സഖ്യരാഷ്ട്രങ്ങള്‍ ഇടപെടുന്നില്ലെന്നും ഹോര്‍മുസിന്റ സുരക്ഷക്കായി യുഎസ് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിൻ്റെ ആവശ്യം നാറ്റോ സഖ്യകക്ഷികൾ തള്ളികളഞ്ഞു.

SCROLL FOR NEXT