വാഷിംഗ്ടൺ: ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക. ചൊവ്വാഴ്ചയാണ് നാസ ചാന്ദ്ര പദ്ധതിയിലെ ലക്ഷ്യങ്ങൾ പുനർ നിർവ്വചിച്ചത്. ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കും. അമേരിക്ക ചന്ദ്രനിൽ സ്ഥിരം മനുഷ്യ സാന്നിധ്യം ഉറപ്പാക്കും. ഇക്കാര്യത്തിൽ അമേരിക്ക ആർക്കും പിന്നിലാകില്ലെന്നാണ് പ്രഖ്യാപനം. പദ്ധതിക്കായി സ്വകാര്യ കമ്പനികളെ കൂടെ കൂട്ടും. ആദ്യ ഘട്ടത്തിൽ കൂടുതൽ റോബോട്ടിക് ദൗത്യങ്ങളും പിന്നീട് നിലയ നിർമ്മാണവും നടക്കുമെന്നും നാസ വ്യക്തമാക്കി. ആർട്ടമിസ് 5ന് ശേഷം സ്ഥിരം കൂടുതൽ ദൗത്യങ്ങൾ ഉറപ്പാക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്നത് പോലെ ആറു മാസം കൂടുമ്പോൾ ചാന്ദ്ര നിലയത്തിലേക് മനുഷ്യരെ അയക്കുകയാണ് നാസയുടെ ലക്ഷ്യം. 2029 ഓടെ ചാന്ദ്ര നിലയത്തിന്റെ പ്രാഥമിക പ്രവർത്തനം തുടങ്ങും. 2032 ഓടെ സ്ഥിരം ക്രൂ സാന്നിധ്യം ലക്ഷ്യമാണെന്നും നാസ വ്യക്തമാക്കി. 2027 മുതൽ. എല്ലാ മാസവും ചന്ദ്രനിലേക്ക് ദൗത്യങ്ങൾ നടത്തും എന്ന് നാസ കൂട്ടിച്ചേർത്തു. സ്വാകാര്യ കമ്പനികളുമായി ചേർന്നായിരുന്നു റോവറുകളും, ലാൻഡറുകളും അയക്കുകയെന്നും നാസ വ്യക്തമാക്കി.