Supplied: Free Burma Rangers
World

മ്യാൻമറിലെ ജംഗിൾ കോമ്പൗണ്ടുകളിൽ ക്രൂര പീഡനം; വൻ സൈബർ തട്ടിപ്പ് കേന്ദ്രം പിടിച്ചെടുത്ത് വിമത സേന

ഗ്ലോബൽ നെറ്റ്‌വർക്കുകൾ വഴി ഡേറ്റിംഗ് അപ്ലിക്കേഷനുകളിലൂടെയും റൊമാൻസ് തട്ടിപ്പുകളിലൂടെയും കോടികൾ തട്ടിയെടുക്കുന്ന വൻ ക്രിമിനൽ സംഘമാണ് ഈ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.

Elizabath Joseph

യാങ്കൂൺ: മ്യാൻമർ അതിർത്തി മേഖലയിൽ വൻതോതിൽ പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് കേന്ദ്രം പിടിച്ചെടുത്ത് ജനാധിപത്യ അനുകൂല സംഘടനയായ കാരെൻ നാഷണൽ ലിബറേഷൻ ആർമി (KNLA). കാടുകളാൽ ചുറ്റപ്പെട്ട 'ഷുണ്ടാ പാർക്ക്' (Shunda Park) എന്ന കൂറ്റൻ അപാര്ട്മെന്റ് കോമ്പൗണ്ടിൽ നടന്ന റെയ്ഡിൽ ഇന്ത്യക്കാരും മലേഷ്യക്കാരും തായ്‌വാനികളും ഉൾപ്പെടെ അടിമപ്പണിക്ക് ഇരയായ മൂവായിരത്തോളം തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഗ്ലോബൽ നെറ്റ്‌വർക്കുകൾ വഴി ഡേറ്റിംഗ് അപ്ലിക്കേഷനുകളിലൂടെയും റൊമാൻസ് തട്ടിപ്പുകളിലൂടെയും കോടികൾ തട്ടിയെടുക്കുന്ന വൻ ക്രിമിനൽ സംഘമാണ് ഈ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.

സ്വന്തം ലക്ഷ്യങ്ങൾ (Daily Targets) പൂർത്തിയാക്കാത്ത തൊഴിലാളികളെ ഇരുട്ടുമുറികളിൽ ചങ്ങലയ്ക്കിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി രക്ഷപ്പെട്ടവർ വെളിപ്പെടുത്തി. തായ്ലൻഡ് അതിർത്തിയിൽ നിന്ന് മാറി മ്യാൻമറിന്റെ ഉൾക്കാടുകളിൽ കൂടുതൽ സങ്കീർണ്ണവും ചെറുതുമായ 'സ്‌കാം 2.0' (കോമ്പൗണ്ടുകൾ വ്യാപകമായി ഉയർന്നുവരുന്നതായി അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റും ജനറേറ്ററുകളും ഉപയോഗിച്ച് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാവുന്ന ഇത്തരം താത്കാലിക ക്യാമ്പുകൾ വഴി പ്രതിവർഷം 43.8 ശതകോടി യു.എസ് ഡോളറിന്റെ തട്ടിപ്പാണ് തെക്കുകിഴക്കൻ ഏഷ്യൻ ക്രിമിനൽ സിൻഡിക്കേറ്റുകൾ നടത്തുന്നത്. യു.എൻ റിപ്പോർട്ടുകൾ പ്രകാരം 1,20,000-ത്തിലധികം ആളുകളാണ് ഇത്തരത്തിൽ മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ തടങ്കലിൽ കഴിയുന്നത്.

SCROLL FOR NEXT