രാവിലെ 11 മണിയോടെ 7,000ത്തിലധികം റിപ്പോർട്ടുകളാണ് ലഭിച്ചത്.  
World

മൈക്രോസോഫ്റ്റ് ടീമ്സിൽ വ്യാപക തടസം; ഏഷ്യ-പസഫിക് മേഖലയിലെ ഉപയോക്താക്കൾക്ക് പ്രശ്നം

ഏഷ്യ-പസഫിക് മേഖലയിലെ ഉപയോക്താക്കൾക്ക് Teams മീറ്റിങ്ങുകളിലും കോളുകളിലും ചേരാനോ പുതിയ മീറ്റിങ്ങുകൾ സൃഷ്ടിക്കാനോ കഴിയാത്ത പ്രശ്നമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Safvana Jouhar

മൈക്രോസോഫ്റ്റിന്റെ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റ് ടീമ്സിൽ വ്യാപകമായ തടസം നേരിട്ടതിനെ തുടർന്ന് കമ്പനി അന്വേഷണം ആരംഭിച്ചു. ഏഷ്യ-പസഫിക് മേഖലയിലെ ഉപയോക്താക്കൾക്ക് Teams മീറ്റിങ്ങുകളിലും കോളുകളിലും ചേരാനോ പുതിയ മീറ്റിങ്ങുകൾ സൃഷ്ടിക്കാനോ കഴിയാത്ത പ്രശ്നമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രശ്നം അന്വേഷിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. അതേസമയം, Downdetector-ൽ Teams സേവനം തടസപ്പെട്ടതായി നിരവധി പരാതികൾ രേഖപ്പെടുത്തി. രാവിലെ 11 മണിയോടെ 7,000ത്തിലധികം റിപ്പോർട്ടുകളാണ് ലഭിച്ചത്. പ്രശ്നത്തിന്റെ കാരണം സംബന്ധിച്ച് മൈക്രോസോഫ്റ്റ് ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

SCROLL FOR NEXT