ഹോളിവുഡ് ചലച്ചിത്രസംയോജക മാർസിയ ലൂക്കസ്(80) അന്തരിച്ചു. അർബുദബാധിതയായിരുന്നു. 1977-ൽ പുറത്തിറങ്ങിയ ‘സ്റ്റാർ വാർസി’ന്റെ എഡിറ്റിങ്ങിലൂടെയാണ് ഓസ്‌കർ കരസ്ഥമാക്കിയത്. ഹോളിവുഡിൽ സാങ്കേതികരംഗത്ത് സ്ത്രീകൾ അപൂർവമായ കാലത്താണ് മാർസിയ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചത്.
‘റിട്ടൺ ഓഫ് ദ ജെഡൈ’, ‘ടിഎച്ച്എക്‌സ് 1138’, ‘അമേരിക്കൻ ഗ്രാഫിറ്റി’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. സംവിധായകൻ മാർട്ടിൻ സ്‌കോർസെസിന്റെ ‘ടാക്സി ഡ്രൈവർ’, ‘ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’, ‘ന്യൂയോർക്ക് ന്യൂയോർക്ക്’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് ടീമിലുമുണ്ടായിരുന്നു. സ്റ്റാർ വാർസിന്റെ സ്രഷ്ടാവുകൂടിയായ ജോർജ് ലൂക്കസിനെ 1969-ൽ വിവാഹംചെയ്തു. 1983-ൽ വിവാഹമോചിതയായി.