World

പൊതുപരിപാടിക്കിടെ മെക്സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം

Safvana Jouhar

മെക്സിക്കോ സിറ്റി: ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന പൊതുപരിപാടിക്കിടെ മെക്സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം. പരിപാടിക്കിടെ മദ്യപിച്ചെത്തിയയാൾ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് പ്രസിഡന്റിനടുത്തേക്കെത്തുകയും ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും സ്പർശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡൻറിനെ ഇയാൾ ചുംബിക്കാനും ശ്രമിച്ചു. യുവാവിൻറെ കൈ ക്ലൗഡിയ തട്ടി നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. തെരുവുകളിൽ പ്രസിഡൻറിന് പോലും സുരക്ഷയില്ലെന്നാണ് കൂടുതൽപ്പേരും പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്നും പലരും ചോദിക്കുന്നുണ്ട്.

SCROLL FOR NEXT