World

ചൈനയിലെ അതിസമ്പന്നരിൽ മുന്നിലെത്തി ലബുബു മുതലാളി

Safvana Jouhar

ചിലർക്ക് സന്തോഷം നൽകുന്നതും എന്നാൽ ചിലരെ പേടിപ്പെടുത്തുകയും ചെയ്യുന്ന മിസ്റ്ററി പാവകളായി നിർമിച്ചിട്ടുള്ള 'ലബുബു' പാവകളെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. കൂർത്ത ചെവിയും ചാര നിറത്തിലുള്ള വലിയ കണ്ണുകളും കൂർത്ത പല്ലുകളുമുള്ള ഈ പാവകൾ നിർമിക്കപ്പെട്ടതിന് വർഷങ്ങൾക്ക് ശേഷമാണ് ഹിറ്റാകുന്നത്.

ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകൾ പുറത്തിറക്കിയത്. വൻതോതിൽ പാവകൾ വിറ്റഴിഞ്ഞതോടെ പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാങ് നിങ്ങ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറി.

2025 ജൂലൈ 3 ലെ കണക്കനുസരിച്ച്, പോപ്പ് മാർട്ട് സ്ഥാപകനും സിഇഒയുമായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ പത്താമത്തെ വ്യക്തിയാണ്. ഒരു ചെറിയ ലബുബു പാവയുടെ വില 5 യുഎസ് ഡോളർ അതായത് ഏകദേശം 429 രൂപയാണ്. 30 ഇഞ്ച് വലുപ്പമുള്ള പാവയുടെ വില 1,500 യുഎസ് ഡോളർ അഥവാ ഏകദേശം 1,28,758 രൂപ വരെ വിലവരും. ഇതിനിടയിൽ പല വലുപ്പത്തിലുള്ള പാവകൾ ഇവർ നിർമിക്കുന്നുണ്ട്. ഇതിലൂടെ 21.1 ബില്യൺ യുഎസ് ഡോളർ, അഥവാ 180 കോടിക്ക് മുകളിലാണ് വാങ് നിങ്ങ് ലാഭമുണ്ടാക്കിയത്

SCROLL FOR NEXT