iran foreign minister 
World

ഹോർമുസ് കടലിടുക്ക് തുറക്കാം; സംഘർഷം അവസാനിപ്പിക്കാൻ ഏഴുദിന കർമ്മപദ്ധതിയുമായി ഇറാൻ

യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ സംസാരിച്ച അരാഗ്ചി, മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ ഏഴാം ദിവസത്തോടെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

Elizabath Joseph

ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സംഘർഷങ്ങൾ അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനും അമേരിക്കയുമായി ആണവചർച്ചകൾ പുനരാരംഭിക്കാനുമുള്ള ഏഴുദിന കർമ്മപദ്ധതി മുന്നോട്ടുവെച്ച് ഇറാൻ. ഇടനിലക്കാർ മുഖേന ഈ റോഡ്മാപ്പ് അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് (Midterm elections) മുൻപായി ഇരുരാജ്യങ്ങളും തമ്മിൽ സമവായത്തിലെത്തുന്നതാണ് കൂടുതൽ ഉചിതമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ സംസാരിച്ച അരാഗ്ചി, മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ ഏഴാം ദിവസത്തോടെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത്. ജർമ്മൻ വിദേശകാര്യ മന്ത്രിയുമായും ഇക്കാര്യം ചർച്ച ചെയ്തതായി ഇറാൻ അറിയിച്ചു. ഇറാനെതിരായ സൈനിക ഇടപെടലുകളും ഉപരോധങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യക്തമാക്കി.

Click the link below to join the ‘Metro M Australia’ WhatsApp Community.

SCROLL FOR NEXT