ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരം മഴയെ തുടർന്നു ഉപേക്ഷിച്ചെങ്കിലും ഗൂഗിൾ ട്രെൻഡിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ട്വന്റി20 മത്സരം. ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് നാലുമണിക്കൂറിൽ അഞ്ച് മില്യണിന് മുകളിൽ ആളുകളാണ് മത്സരവിവരങ്ങൾ തിരിക്കിയത്. കാലാവസ്ഥ പ്രതികൂലമായതോടെ നേരത്തെ 18 മണിക്കൂറായി മത്സരം ചുരുക്കിയിരുന്നു. പിന്നീട് വീണ്ടും മത്സരം പുനരാരംഭിച്ചെങ്കിലും വീണ്ടും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്.