അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒന്നാണ് റോങ് ഷൂ തിയറി. സാധാരണയായി ഒരു വസ്ത്രം ധരിക്കുമ്പോള്‍ അതിന് ചേരുന്ന ചെരുപ്പാണ് ധരിക്കാറ് അല്ലേ? എന്നാല്‍ ഇന്ന് അതല്ല ട്രെന്‍ഡ്, വസ്ത്രത്തിന് ഒട്ടും ചേരാത്ത ചെരുപ്പുകള്‍, ഉദാഹരണത്തിന് സാരിയോടൊപ്പം ഷൂ, അല്ലെങ്കില്‍ ഏതെങ്കിലും വസ്ത്രത്തോടൊപ്പം ഒട്ടും യോജിക്കാത്ത ചെരിപ്പ് ധരിക്കുകയാണ് ഇപ്പോഴത്തെ സ്‌റ്റെല്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ ട്രെന്‍ഡിനെയാണ് ' റോങ് ഷൂ തിയറി' എന്ന് വിളിക്കുന്നത്.
പ്രശസ്ത അമേരിക്കന്‍ സ്റ്റെലിസ്റ്റായ അലിസണ്‍ ബോണ്‍സ്റ്റീന്‍ ആണ് റോങ് ഷൂ തിയറി എന്ന ആശയം അവതരിപ്പിച്ചത്. ഒരു ഔട്ട്ഫിറ്റിനൊപ്പം അതിന് ഒട്ടും ചേരാത്ത ഒരു സ്റ്റെല്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.ബോളിവുഡ് ഫാഷന്‍ ഐക്കണുകളായ സോനം കപൂര്‍,ആലിയഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ഈ ട്രെന്‍ഡിന്റെ ആരാധകരാണ്. കോണ്‍ട്രാസ്റ്റ് ഫാഷനാണ് റോങ് ഷൂ തിയറിയിലൂടെ ഉദ്ദേശിക്കുന്നത്.ഒരു വസ്ത്രത്തിനോടൊപ്പം അതേ നിറത്തിലുളള ചെരുപ്പ് വേണം എന്ന നിയമത്തെ പൊളിച്ചെഴുതുകയാണ് ഈ നിയമംകൊണ്ട് അര്‍ഥമാക്കുന്നത്. ഫാഷന്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല മറിച്ച് നമുക്ക് സന്തോഷം നല്‍കുന്നതും സൗകര്യപ്രദവുമായത് ധരിക്കാനാണ് എന്നതാണ് ഈ ട്രെന്‍ഡിന്റെ പ്രധാന ഉദ്ദേശ്യം.