ഡൊണാൾഡ് ട്രംപ് Internet
World

ഇറാനെതിരെ ശക്തമായ ആക്രമണം തുടരും; മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്;പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഈ ആഴ്ച ആദ്യം അമേരിക്കൻ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.

Elizabath Joseph

വാഷിംഗ്ടൺ: സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം ശക്തമായ സൈനിക ആക്രമണങ്ങളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇറാനെതിരെ കടുത്ത ഭാഷയിൽ ട്രംപ് മുന്നറിയിപ്പ് നൽകിയത്. നയതന്ത്ര ചർച്ചകളുടെ പേരിൽ ഇറാൻ തങ്ങളെ വിഡ്ഢികളാക്കുകയാണെന്നുംട്രംപ് കുറ്റപ്പെടുത്തി. ഈ ആഴ്ച ആദ്യം അമേരിക്കൻ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.

"ഞങ്ങൾ ഇന്നലെ അവർക്ക് ശക്തമായ തിരിച്ചടി നൽകി, ഇന്നും കടുത്ത ആക്രമണം തന്നെ തുടരും," ട്രംപ് വ്യക്തമാക്കി. യുഎസ് സമയം ഇന്ന് വൈകീട്ടോടെ ഇറാനിലെ കൂടുതൽ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഉണ്ടായേക്കുമെന്നാണ് സൂചന.

SCROLL FOR NEXT