World

ഹോർമുസിൽ കപ്പൽ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും പവർ പ്ലാന്റുകളും തകർക്കും; മുന്നറിയിപ്പുമായി ട്രംപ്

യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാന് നേരെ യു.എസ്. വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്.

Elizabath Joseph

വാഷിങ്ടൺ: ഇറാനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ പ്രമുഖ എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ നിർണായക പാലങ്ങളോ ഊർജ്ജനിലയങ്ങളോ യു.എസ്. ബോംബിട്ട് തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ( ട്രംപ് ഇറാന് പരസ്യ മുന്നറിയിപ്പ് നൽകിയത്.

"ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഏതെങ്കിലും കപ്പലിന് നേരെ മിസൈലോ റോക്കറ്റോ ഡ്രോണോ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയാൽ, തലസ്ഥാനമായ ടെഹ്‌റാനിലോ അതിനു സമീപമുള്ളതോ ആയ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്കൻ സേന തകർത്തുകളയും," ട്രംപ് കുറിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാന് നേരെ യു.എസ്. വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. ആക്രമണങ്ങളിൽ ഇതുവരെ 53-ഓളം പേർ കൊല്ലപ്പെടുകയും അറുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇ ഇറാനിയൻ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. യു.എസ് ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യു.എസ്. സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ആക്രമണത്തിന് അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT