ചാർളി കിർക്ക് Sky News
World

ട്രംപിന്‍റെ അനുയായിയും രാഷ്ട്രീയ ആക്ടിവിസ്റ്റും ആയ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു

യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു വെടിയേറ്റത്.

Elizabath Joseph

വാഷിങ്ടൺ; വലതുപക്ഷ രാഷ്ട്രീയ ആക്ടിവിസ്റ്റും ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം. 31 വയസ്സുകാരനായ ചാർലി ട്രംപിന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചയാളാണ്. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ടേണിങ് പോയിന്റ് യുഎസ്എയുടെയും സിഇഒയും സഹസ്ഥാപകനുമായ ചാർളിക്ക് നേരേ യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിയേൽക്കുന്നതിനു തൊട്ടു മുൻപ് തോക്ക് അക്രമങ്ങളെക്കുറിച്ചും കൂട്ട വെടിവെയ്പുകളെക്കുറിച്ചുമാണ് ചാർളി സംസാരിച്ചത്.

സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാർലിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റതിനു പിന്നാലെ കിർക്ക് തന്റെ കഴുത്തിൽ പിടിക്കുന്നതും കഴുത്തിന്റെ ഇടതുവശത്തുകൂടി രക്തം വാർന്നൊലിക്കുന്നതും കണ്ടപ്പോഴാണ് അവിടെയുണ്ടായിരുന്നവർക്ക് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലായത്. അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് വെടിവച്ചതെന്നും ഒരു സംശയിക്കപ്പെടുന്നയാൾ കസ്റ്റഡിയിലുണ്ടെന്നും ഒരു യൂണിവേഴ്സിറ്റി വക്താവ് റോയിട്ടേഴ്‌സിനോട് ഒരു ഇമെയിലിൽ പറഞ്ഞു. ചാർളി കിർക്ക് ഉൾപ്പെട്ട ദാരുണമായ വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഏജൻസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.

SCROLL FOR NEXT