ഹോങ്കോങ് – അഡിലെയ്ഡ് നേരിട്ട് വിമാനസർവീസുമായി കാത്തി പസഫിക് Johnny Williams/ Unsplash
World

കാത്തെ പസഫിക് ഹോങ്കോങ് - അഡലെയ്ഡ് സർവീസ് പുനരാരംഭിച്ചു

ഇതോടെ കാത്തേ പസിഫിക് ഓസ്‌ട്രേലിയയിലെ ആറ് നഗരങ്ങളിലേക്കാണ് ഇപ്പോൾ സർവീസ് നടത്തുന്നത്

Elizabath Joseph

ഹോങ്കോങ് ആസ്ഥാനമായുള്ള എയർലൈൻ കമ്പനിയായ കാത്തേ പസിഫിക്, ദക്ഷിണ ഓസ്‌ട്രേലിയൻ തലസ്ഥാനമായ അഡലെയ്ഡിലേക്കുള്ള സീസണൽ നോൺസ്റ്റോപ്പ് റിട്ടേൺ സർവീസുമായി തിരിച്ചെത്തി. മാർച്ച് 27, 2026 വരെ പ്രതിവാരം മൂന്ന് പ്രാവശ്യം ഹോങ്കോങ്ങിനും അഡലെയ്ഡിനും ഇടയിൽ സർവീസുകൾ നടക്കും.

നവംബർ 11 ന് രാത്രി ഹോങ്കോങ്ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം ഇന്നലെ രാവിലെ പത്തരയോടെ അഡലെയ്ഡിൽ ഇറങ്ങി. ഇതോടെ ഏഷ്യയെയും ഓസ്‌ട്രേലിയയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട എയർ റൂട്ടുകളിൽ ഒന്നായി കാത്തേ പസിഫിക് വീണ്ടും മടങ്ങിയെത്തി.

ഹോംഗ് കോങ്–അഡലെയ്ഡ് റൂട്ടിനുള്ള ഷെഡ്യൂൾ പ്രകാരം, കാത്തേ പസിഫിക് ചൊവ്വ, വ്യാഴാഴ്ച, ശനിയാഴ്ച ദിവസങ്ങളിൽ ഹോങ്കോങിൽ നിന്ന് (CX173) രാത്രി 11:30ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 10:30ന് അഡലെയ്ഡിൽ എത്തും. തിരിച്ചുള്ള സർവീസ് (CX174) ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12:00ന് അഡലെയ്ഡിൽ നിന്ന് പുറപ്പെടും, വൈകുന്നേരം 5:45ന് ഹോങ്കോങില്‍ എത്തും.

ഇതോടെ കാത്തേ പസിഫിക് ഓസ്‌ട്രേലിയയിലെ ആറ് നഗരങ്ങളിലേക്കാണ് ഇപ്പോൾ സർവീസ് നടത്തുന്നത്-അഡലെയ്ഡ്, ബ്രിസ്ബേൻ, കേൻസ്, മെൽബൺ, പെർത്ത്, സിഡ്‌നി. കൂടാതെ ന്യൂസിലാൻഡിലെ ഓക്‌ലാൻഡ്, ക്രൈസ്റ്റ്‌ചർച്ച് എന്നിവയിലേക്കും വിമാനങ്ങൾ നടത്തുന്നുണ്ട്.

SCROLL FOR NEXT