യുഎസ് പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ Internet
World

ബ്രൂക്ലിനിലെ തടങ്കൽ കേന്ദ്രത്തിൽ മഡുറോ എത്തി, സഞ്ചരിച്ചത് 3,300 കിലോമീറ്റർ

ലഹരികടത്തിന് മഡുറോ ഇവിടെ വിചാരണ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

Elizabath Joseph

ന്യൂ യോർക്ക്: യുഎസ് പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും (63) ഭാര്യ സീലിയ ഫ്ലോറെസിനെയും ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച അദ്ദേഹത്തെ യുഎസിലെ ഒരു സൈനിക താവളത്തിൽ എത്തിച്ചിരുന്നു. തുടർന്ന് ന്യൂയോർക്കിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ ഓഫീസുകളിലേക്ക് കൊണ്ടുപോയി, മയക്കുമരുന്ന്, ആയുധ കുറ്റങ്ങൾ ചുമത്തി. തുടർന്നാണ് ബ്രൂക്ലിനിലേക്ക് മാറ്റിയത്.

ലഹരികടത്തിന് മഡുറോ ഇവിടെ വിചാരണ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്. എന്നാൽ മയക്കുമരുന്ന് കാർട്ടലിന്റെ നേതാവല്ലെന്ന് അദ്ദേഹം നിഷേധിച്ചിരുന്നു.

അതേസമയം, പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയ വാർത്തയോട് വെനിസ്വേലക്കാർ പ്രതീക്ഷയോടെയും ഭയത്തോടെയും അനിശ്ചിതത്വത്തോടെയും പ്രതികരിച്ചത്. മഡുറോ സർക്കാരിന്റെ അനുയായികളും തങ്ങളുടെ നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് റാലി നടത്തി.

SCROLL FOR NEXT