ഐറ്റാന ബോൺമതി, ഔസ്മാൻ ഡെംബെലെ 
World

ബാലണ്‍ ദ ഓര്‍ പുരസ്‌കാരം ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെയ്ക്ക്

വനിതകളിൽ കഴിഞ്ഞ വർഷത്തെ ജേതാവായ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റി തന്നെയാണ് ഇത്തവണത്തേയും ജേതാവ്.

Safvana Jouhar

ഈ വർഷത്തെ ബാലണ്‍ ദ ഓര്‍ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്കാരത്തിൽ മുത്തമിട്ടത്. ആകെ മൊത്തം 53 മത്സരങ്ങളിൽ 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. ഇതോടപ്പം ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പ് എന്നിവയും നേടി. പി എസ് ജി മുന്നോട്ടുവെച്ച ഹൈ പ്രെസ്സിങ് ഗെയിമിന്റെ ആണിക്കല്ലും അദ്ദേഹമായിരുന്നു.

വനിതകളിൽ കഴിഞ്ഞ വർഷത്തെ ജേതാവായ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റി തന്നെയാണ് ഇത്തവണത്തേയും ജേതാവ്.മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി 17 കാരനായ ലാമിൻ യമാൽ സ്വന്തമാക്കി. വനിതാ താരങ്ങളിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി ബാഴ്‍സലോണയുടെ 19 കാരിയായ സ്‌പെയ്ൻ താരം വിക്കി ലോപ്പസ് സ്വന്തമാക്കി.

SCROLL FOR NEXT