ഒലിവിയ കോൾമാൻ, ജാവിയർ ബാർഡെം, ടിൽഡ സ്വിന്റൺ. ചിത്രം: PA/AP 
World

ഇസ്രഈല്‍ ചലച്ചിത്ര കമ്പനികള്‍ക്കൊപ്പം പ്രവർത്തിക്കില്ല!

ഇസ്രഈല്‍ ചലച്ചിത്ര സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് 1300ല്‍ അധികം സിനിമാ പ്രവര്‍ത്തകര്‍.

Safvana Jouhar

വാഷിങ്ടണ്‍: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പങ്കാളികളായ ഇസ്രഈല്‍ ചലച്ചിത്ര സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് 1300ല്‍ അധികം സിനിമാ പ്രവര്‍ത്തകര്‍. അയോ എഡെബിരി, മാര്‍ക്ക് റുഫാലോ, റിസ് അഹമ്മദ്, ടില്‍ഡ സ്വിന്റണ്‍, ജെയിംസ് വില്‍സണ്‍, ടിങ്കര്‍, ടെയ്ലര്‍, സോള്‍ജിയര്‍ സ്പൈ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഇസ്രഈലിനെതിരെ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയില്‍ ഏകദേശം 3000ത്തിലധികം പേരാണ് ഒപ്പുവെച്ചിട്ടുള്ളത്. ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ഭീകരതയില്‍ അപലപിച്ചുകൊണ്ടാണ് പ്രസ്താവന. സിനിമാ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെയാണ് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

SCROLL FOR NEXT