ജപ്പാനിലെ വീട് charlesdeluvio/ Unsplash
World

ഓസ്‌ട്രേലിയയിൽ വീട്ടുടമസ്ഥാവകാശം ഉപേക്ഷിച്ച് ജപ്പാനിൽ വീട്, ഓസ്ട്രേലിയയിലെ പുതിയ ട്രെൻഡ്

ഓസ്ട്രേലിയയേക്കാൾ കുറഞ്ഞ നിരക്കിൽ വീടുകൾ സ്വന്തമാക്കാം എന്നതാമാണ് ഓസ്ട്രേലിയൻ പൗരന്മാരെ ആകർഷിക്കുന്ന കാര്യം.

Elizabath Joseph

ഓസ്ട്രേലിയയിൽ നിന്ന് ജപ്പാനിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. എന്നാല് വിനോദസഞ്ചാരം മാത്രമല്ല, ജപ്പാനിൽ വീട് വാങ്ങാൻ പ്ലാൻ ചെയ്യുന്ന ഓസ്ട്രേലിയക്കാരുടെ എണ്ണവും കൂടുകയാണ്. ഓസ്ട്രേലിയയേക്കാൾ കുറഞ്ഞ നിരക്കിൽ വീടുകൾ സ്വന്തമാക്കാം എന്നതും അവധിക്കാല വസതിയായി ഇതിനെ മാറ്റാം എന്നതുമാണ് ഇതിലേക്ക് ഓസ്ട്രേലിയൻ പൗരന്മാരെ ആകർഷിക്കുന്ന കാര്യം.

ബ്രിസ്‌ബേൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്‍റ് തത്സുയ ഹിയോക്കി പറയുന്നതനുസരിച്ച് അകിയ എന്നറിയപ്പെടുന്ന ജപ്പാനിലെ ഉപേക്ഷിക്കപ്പെട്ടതും ഒഴിഞ്ഞുകിടക്കുന്നതുമായ നിരവധി വീടുകളിൽ ഒന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർ മുതൽ നഗര അപ്പാർട്ടുമെന്റുകൾ തേടുന്നവർ വരെ ഉണ്ട്. "പഴയ അകിയയുടെ കാര്യത്തിൽ, അവശേഷിക്കുന്ന വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടതും നവീകരണം നടത്തേണ്ടതും ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് വളരെ കുറഞ്ഞ വിലയ്ക്ക് ആളുകൾ അത് വാങ്ങുന്നു.

വോളോങ്കോങ്ങിൽ നിന്നുള്ള 52 വയസ്സുള്ള ഒരു നഗര ആസൂത്രകനായ ആന്റണി റാൻഡൽ, ഈ മാസം ആദ്യം ജപ്പാനിലെ നിഗറ്റ പ്രിഫെക്ചറിൽ വെറും 5000 ഡോളറിന് രണ്ട് നിലകളുള്ള, മൂന്ന് കിടപ്പുമുറികളുള്ള ഒരു ഒഴിഞ്ഞ വീട് സ്വന്തമാക്കിയതായി news.com.au റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വിദേശികൾക്ക് ഒരു വിനോദസഞ്ചാരിയായി പോലും ജപ്പാനിൽ എളുപ്പത്തിൽ പ്രോപ്പർട്ടി വാങ്ങാൻ കഴിയുമെങ്കിലും, അത് സ്ഥിര താമസത്തിനുള്ള ഒരു വഴിയല്ല. അവിടെ ദീർഘകാലം താമസിക്കാൻ അവർക്ക് വിസ നേടേണ്ടതുണ്ട്.

SCROLL FOR NEXT