ആന്തണി അൽബനീസിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും  (Dominic Lorrimer)
World

യുക്രെയ്‌നുമായി പുതിയ സുരക്ഷാ കരാറിൽ ഓസ്‌ട്രേലിയ

പത്ത് വർഷത്തേക്ക് പ്രാബല്യത്തിലുള്ള കരാറിന്റെ ഭാഗമായി യുക്രെയ്‌നിന് ഓസ്‌ട്രേലിയ അധികമായി 60 മില്യൺ ഡോളറിന്റെ പിന്തുണ നൽകും.

Safvana Jouhar

ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും പുതിയ സുരക്ഷാ കരാറിൽ ഒപ്പുവച്ചു. റഷ്യയുമായുള്ള യുക്രെയ്‌ന്റെ യുദ്ധത്തിൽ രാജ്യത്തെ ജനങ്ങൾ നടത്തിയ ചെറുത്തുനിൽപ്പിനെ അൽബനീസ് പ്രശംസിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ യുക്രെയ്‌നെ കീഴടക്കാമെന്ന് റഷ്യ കരുതിയിരുന്നെങ്കിലും യുക്രെയ്ൻ ജനതയുടെ പ്രതിരോധശേഷി വിലയിരുത്തുന്നതിൽ റഷ്യക്ക് പിഴച്ചെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തേക്ക് പ്രാബല്യത്തിലുള്ള കരാറിന്റെ ഭാഗമായി യുക്രെയ്‌നിന് ഓസ്‌ട്രേലിയ അധികമായി 60 മില്യൺ ഡോളറിന്റെ പിന്തുണ നൽകും.

‘Metro M Australia’ വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

SCROLL FOR NEXT