(Image: X/@LTC_Shoshani)
World

ലെബനനിൽ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍

യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ത്തത് യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു.

Safvana Jouhar

ബെയ്‌റൂത്ത്: തെക്കന്‍ ലെബനനിലെ ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലെ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍. യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു. യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. പലസ്തീനിയന്‍ റിപ്പോര്‍ട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പ്രതികരിച്ചത്.

ആദ്യം ചിത്രത്തിന്റെ വസ്തുത പരിശോധിക്കട്ടെയാണ് ചിത്രം പുറത്തുവന്നപ്പോള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ലെ.കേണല്‍ നദാവ് ഷോഷാണി പ്രതികരിച്ചത്. പിന്നീട് ചിത്രം ശരിക്കുള്ളത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ ആദര്‍ശങ്ങളോട് ചേരുന്നതല്ല സൈനികന്റെ നടപടിയെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് എക്‌സില്‍ കുറിച്ചു.

SCROLL FOR NEXT