അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം Anastasia R./ Unsplash
World

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത

ഹിന്ദുക്കുഷ് മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Elizabath Joseph

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. വ്യാഴാഴ്ച രാത്രി 11:39-ഓടെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുക്കുഷ് മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

SCROLL FOR NEXT