Kerala

സി സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത് രാഷ്ട്രപതി

Safvana Jouhar

ന്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത് രാഷ്ട്രപതി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സദാനന്ദൻ. 2016-ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. 1994 ജനുവരി 25-ന് സിപിഐഎം പ്രവർത്തകരുടെ ആക്രമത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു.

ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ൻ, ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നിഗം. മീനാക്ഷി ജെയ്ൻ അയോധ്യയെ കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്.

SCROLL FOR NEXT