ട്രെയിൻ വാർത്തകള്‌ Elizabath Joseph
Kerala

മാവേലി എക്സ്പ്രസിന് അധിക കോച്ച്, കൊല്ലം-ഹുബ്ബള്ളി റൂട്ടിൽ സ്‌പെഷ്യല്‍ ട്രെയിന്‍

വരാത്രി, ശബരിമല മണ്ഡലകാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി ഹൂബ്ലി- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

Elizabath Joseph

നവരാത്രി, ശബരിമല സീസണുകളിലെ തിരക്ക് പരിഗണിച്ച് അധിക ട്രെയിനുകളും കൂടുതൽ കോച്ചുകളും അനുവദിച്ച് റെയിൽവേ. നവരാത്രി, ശബരിമല മണ്ഡലകാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി ഹൂബ്ലി- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

ട്രെയിന്‍ നമ്പർ 07313 ഹുബ്ബള്ളി-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 28 വരെ എല്ലാ ഞായറാഴ്ചകളിലും ഹുബ്ബള്ളിയിൽ നിന്ന് വൈകിട്ട് 3.15 ന് പുറപ്പെട്ട് തിങ്കളാഴ്ച 12.55 ന് കൊല്ലത്ത് എത്തും.

നമ്പർ 07314 കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ സെപ്റ്റംബര്‍ 29 മുതല്‍ ഡിസംബര്‍ 29 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 5.00 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ ഹുബ്ബള്ളിയിൽ എത്തും.

ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.

മാവേലി എക്സ്പ്രസിൽ അധിക കോച്ച്

ഉത്സവസീസണിലെ അധിക തിരക്ക് പരിഗണിച്ച് മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസില്‍(16603/16604) ഒലു സ്ലീപ്പർ കോച്ച് അധികം അനുവദിച്ചു.

16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 25,26,27,30 ഒക്ടോബര്‍ 02,04 തീയതികളിലും 16604 തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് സെപ്റ്റംബര്‍ 26,27,28, ഒക്ടോബര്‍ 01,03,05 തീയതികളിലും അധിക കോച്ച് ഉണ്ടായിരിക്കും.

SCROLL FOR NEXT