സോണിയ ഗാന്ധി Indian National Congress
Wayanad

സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിൽ, രാഹുൽ ഗാന്ധിയും എത്തിയേക്കും

പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടിൽ മണ്ഡലപര്യടനം നടത്തുന്നുണ്ട്.

Elizabath Joseph

കല്‍പ്പറ്റ: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. സന്ദർശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളോ പൊതുപരിപാടികളോ തീരുമാനമായിട്ടില്ലെന്നാണ് വിവരം. സ്വകാര്യ സന്ദര്‍ശനമാണെന്നാണ് കരുതുന്നത്. അതേസമയം, സോണിയാ ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് സന്ദര്‍ശിച്ചേക്കുമെന്നും വിവരമുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടിൽ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്‍റെയും സന്ദർശനമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.