ബാക്കിയുള്ള 38 വീടുകളും ഇന്നു കൈമാറുന്നതോടെ ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും കൈമാറിക്കഴിയും. (Supplied)
Wayanad

ഒന്നാം ഘട്ടം: മുഴുവൻ വീടും ഊരാളുങ്കൽ സൊസൈറ്റി ഇന്നു കിഫ്കോണിനു കൈമാറും

സേവനകണക്ഷനുകളടക്കം സർവ്വ സജീകരണങ്ങളും ചെയ്തു പരിശോധനകളും പൂർത്തിയാക്കിയാണ് അന്തിമപരിശോധനയ്ക്കായി കൈമാറുന്നത്.

Safvana Jouhar

വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും ഊരാളുങ്കൽ സൊസൈറ്റി ഇന്നു കിഫ്കോണിനു കൈമാറും. വയനാട് മുണ്ടക്കൈ - ചൂരൽമല പുനരധിവാസടൗൺഷിപ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി ഇന്നു കിഫ്കോണിനു കൈമാറും. സേവനകണക്ഷനുകളടക്കം സർവ്വ സജീകരണങ്ങളും ചെയ്തു പരിശോധനകളും പൂർത്തിയാക്കിയാണ് അന്തിമപരിശോധനയ്ക്കായി കൈമാറുന്നത്. ഇതിൽ 140 വീടുകൾ കഴിഞ്ഞ ദിവസങ്ങളിലായി കിഫ്കോണിനു കൈമാറിയിരുന്നു. ബാക്കിയുള്ള 38 വീടുകളും ഇന്നു കൈമാറുന്നതോടെ ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും കൈമാറിക്കഴിയും.

കബോർഡുകളും വാർഡ്റോബുകളും അടക്കം ഇന്റീരിയർ പൂർത്തിയാക്കി. സബ് സ്റ്റേഷനുകളിൽനിന്നു ഫീഡർ പില്ലറുകളിലേക്കും അവിടെനിന്നു വീടുകളിലേക്കും വൈദ്യുതി എത്തുന്നത് മണ്ണിനടിയിലെ ഡക്റ്റുകൾ വഴിയാണ്. അതും പൂർത്തിയാക്കി. കുടിവെള്ളകണക്ഷനുകളും നൽകി. എല്ലാ വീട്ടിലും സമൃദ്ധമായി ജലം എത്തുന്നുണ്ട്. കൈമാറിയ മുഴുവൻ വീട്ടിലെയും കക്കൂസ് മാലിന്യങ്ങൾ നീക്കാനുള്ള സ്വീവേജ് സംവിധാനം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധിപ്പിച്ചും കഴിഞ്ഞു. വിവിധ സേവനകേബിളുകളും വീടുകളുമായി ബന്ധിപ്പിച്ചു. പുരപ്പുറസോളാർ സംവിധാനവും സ്ഥാപിച്ചാണ് ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും കൈമാറുന്നത്.

SCROLL FOR NEXT