Wayanad

ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ സംഭാവന നല്‍കി എം എ യൂസഫലി

മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ വേഗത പകരുന്നതാണ് ധനസഹായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Safvana Jouhar

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി പത്തുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വയനാട് ദുരന്തബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ 5 കോടി രൂപ കഴിഞ്ഞ ആഗസ്റ്റില്‍ യൂസഫലി നല്‍കിയിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അമ്പതുപേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ധനസഹായം കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യൂസഫലി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ വേഗത പകരുന്നതാണ് ധനസഹായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

SCROLL FOR NEXT