താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിൽ 
Wayanad

വിള്ളലില്ലെന്ന് കണ്ടെത്തൽ, താമരശ്ശേരി ചുരം ഉച്ചയോടെ തുറന്നേക്കും

റോഡിൽ വീണ പാറയും മരവും മണ്ണും നീക്കം ചെയ്ത് ഇന്ന് ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Elizabath Joseph

കോഴിക്കോട്: ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത തടസ്സങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വിള്ളൽ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. റോഡിൽ വീണ പാറയും മരവും മണ്ണും നീക്കം ചെയ്ത് ഇന്ന് ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ചുരം യാത്രകൾക്കായി തുറക്കുകയുള്ളൂ. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയില്‍ അപകടമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

നിലവില്‌ ചുരം വഴി കടന്നു പോകേണ്ട വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരിക്കുകയാണ്. വയനാട് എത്തേണ്ട വാഹനങ്ങൾ താമരശേരി ചുങ്കത്തുനിന്ന് തിരിഞ്ഞ് ബാലുശ്ശേരി - പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിയും അടിവാരത്ത് നിന്നുള്ള വാഹനങ്ങൾ കുറ്റ്യാടി ഭാഗം വഴിയും പോകണം. റ്റ്യാടി വഴിയല്ലെങ്കിൽ നിലമ്പൂർ നാടുകാണി ചുരം വഴി യാത്ര ക്രമീകരിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് ചുരം ഒമ്പതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്

SCROLL FOR NEXT