ഖലീഫ സിനിമാ പോസ്റ്റർ 
Kerala

'ഖലീഫ'യുടെ പരാജയം റിവ്യൂ ബോംബിങ് മൂലം; ആരാധകന്റെ കുറിപ്പ് പങ്കുവെച്ച് വൈശാഖ്

വലിയ ഹൈപ്പോടെ ഓണം റിലീസായി എത്തിയ ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും, ഒടിടിയിൽ കണ്ടപ്പോൾ മികച്ച മാസ് മസാല എന്റർടെയ്‌നർ അനുഭവമാണ് സമ്മാനിച്ചതെന്ന് കുറിപ്പിൽ ആരാധകൻ വ്യക്തമാക്കുന്നു

Elizabath Joseph

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് മാസ് ചിത്രം 'ഖലീഫ'യുടെ (Khalifa) ബോക്‌സ് ഓഫീസ് പരാജയത്തെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് സംവിധായകൻ വൈശാഖ്. കടുത്ത ഡീഗ്രേഡിങ്ങും റിവ്യൂ ബോംബിങ്ങും നടൻ പൃഥ്വിരാജിനോടുള്ള വ്യക്തിവൈരാഗ്യവും കാരണമാണ് ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കാണാതെ പോയതെന്ന കുറിപ്പാണ് സംവിധായകൻ റീഷെയർ ചെയ്തത്.

വലിയ ഹൈപ്പോടെ ഓണം റിലീസായി എത്തിയ ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും, ഒടിടിയിൽ കണ്ടപ്പോൾ മികച്ച മാസ് മസാല എന്റർടെയ്‌നർ അനുഭവമാണ് സമ്മാനിച്ചതെന്ന് കുറിപ്പിൽ ആരാധകൻ വ്യക്തമാക്കുന്നു. മികച്ച സംഗീതം, എഡിറ്റിംഗ്, സംവിധാനം എന്നിവയോടൊപ്പം പഴയകാല മാസ് ചിത്രങ്ങളുടെ ശൈലിയിലുള്ള പ്ലോട്ട് ട്വിസ്റ്റുകളും ചിത്രത്തിലുണ്ടായിരുന്നു. സ്വാഭാവിക പ്രകൃതി സിനിമകൾക്കിടയിൽ ഇത്തരം മാസ് ചിത്രങ്ങൾ മലയാളത്തിന് അനിവാര്യമാണെന്നും, മറ്റ് ഏതെങ്കിലും നടനാണ് ഇതിൽ അഭിനയിച്ചിരുന്നതെങ്കിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിധി മറ്റൊന്നാകുമായിരുന്നുവെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ജിനു എബ്രഹാം തിരക്കഥയെഴുതി നിർമ്മിച്ച ചിത്രം ഒരേസമയം ആറ് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തത്. പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, സിംപ്ലി സൗത്ത്, മനോരമ മാക്സ്, സ്റ്റാഴ്സ്പ്ലേ എന്നിവ വഴി വിവിധ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

SCROLL FOR NEXT