Vedan Instagram
Kerala

വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു.

Elizabath Joseph

കൊച്ചി : ബലാത്സംഗ കേസിൽ അന്വേഷണം നേരിടുന്ന റാപ്പർ ഹിരൺദാസ് മുരളിയെന്ന വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്നും വേടനെതിരെ വേറെയും പരാതികള്‍ ഉണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. തുടർന്ന് തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു.

അതേസമയം, പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വേടൻ വാദിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും വേടൻ ജാമ്യാപേക്ഷയിൽ പറയുന്നു.

2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.തുടർന്ന് ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്.

SCROLL FOR NEXT