തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22ന് ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മെയ് അവസാനവാരം പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നൽകി.